Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 5...

സംസ്ഥാനത്ത് 5 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യത : ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്തിയേക്കും. സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട് സ്വദേശികളായ 2 ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത്...

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം

ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ഒരാൾ മുഖ്യമന്ത്രിയെ അടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. രേഖ ഗുപ്ത...
- Advertisment -

Most Popular

- Advertisement -