Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് പ്രവചിച്ചിരിക്കുന്നത് .

അതേസമയം ,തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെയുള്ള പ്രദേശങ്ങളിൽ നാളെ ഉച്ചയ്‌ക്ക് 2.30 മുതൽ രാത്രി 11 .30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവല്ല : തിരുവല്ലാ നഗരസഭ കൗൺസിലർ ഷീലാ വർഗീസിനെ കേരള കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡൻ്റ് വർഗീസ് മാമ്മൻ അറിയിച്ചു. കഴിഞ്ഞ നഗരസഭയുടെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച...
- Advertisment -

Most Popular

- Advertisement -