Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും...

മഴ തുടരും : 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്. 14 ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യകിഴക്കൻ അറബിക്കടലിൽ ​ഗോവ-കർണാടക തീരത്തിന് സമീപത്തായി ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ‌ വരുന്ന ഒരാഴ്ച മഴ കനക്കുമെന്നും റിപ്പോർട്ടുണ്ട്. കേരള‌-കർണാടക ‌-ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും : രേഖകൾ കൈമാറാൻ കോടതി ഉത്തരവ്

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും.ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.രേഖകൾ കൈമാറുന്നതിൽ...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പുതുക്കുറിച്ചി തീരത്താണ് മൃതദേഹം  കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്....
- Advertisment -

Most Popular

- Advertisement -