Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരമേശ്‌ ചെന്നിത്തല...

രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനം സന്ദർശിച്ചു

കോട്ടയം : മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് സന്ദർശിച്ചു. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്.

സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്. കോട്ടയത്ത്‌ എത്തുമ്പോൾ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകനാണെന്നും വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകളെ കുറിച്ച്  സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ ശക്തമാകുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം മഴ  ശക്തമാകുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന മണിക്കൂറുകളിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

ശോഭ സുരേന്ദ്രന്റെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു

തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു .ബൈക്കിലെത്തിയ നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്. അയ്യന്തോളിലെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ്...
- Advertisment -

Most Popular

- Advertisement -