Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോടതി വിധി...

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

കോട്ടയം :  സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ.

സഭാ തർക്കത്തിൻ്റെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ തീർപ്പ് നടപ്പാക്കാതിരിക്കുവാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയും, വിധികൾ നടപ്പിലാക്കുവാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ശൈലി തികച്ചും അപലപനീയമാണ്.

നിയമവ്യവസ്ഥയെ മാനിക്കേണ്ടതിനു പകരം ആൾ ബലമുണ്ടെന്ന വ്യാജേനയും, രാഷ്ട്രീയ സ്വാധീനത്തിലൂടെയും അതിനെ അടിച്ചമർത്താനാണ് യാക്കോബായ വിഭാഗം  ശ്രമിക്കുന്നത്. ചർച്ചകളെ എന്നും  സ്വാഗതം ചെയ്തിട്ടുള്ള ഓർത്തഡോക്സ് സഭ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 1934 ലെ ഭരണഘടനയും, സുപ്രീംകോടതി വിധി അനുസരിച്ചും ഒരു സഭയെ ഉള്ളൂ എന്ന നിലപാടിനോട്  യാക്കോബായ വിഭാഗം യോജിക്കുന്നുവെങ്കിൽ തുടർ ചർച്ചകൾക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു.മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടം.അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ...

Kerala Lotteries Results : 10-01-2025 Nirmal NR-414

1st Prize Rs.7,000,000/- NE 525727 (VAIKKOM) Consolation Prize Rs.8,000/- NA 525727 NB 525727 NC 525727 ND 525727 NF 525727 NG 525727 NH 525727 NJ 525727 NK 525727...
- Advertisment -

Most Popular

- Advertisement -