ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്.
മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന കാലയളവിൽ ലഭിച്ച ഏറ്റവും വലിയ കാണിക്കവരുമാനമാണ് ഇത്തവണ. സാധാരണ മാസ പൂജാ കാലയളവിൽ ലഭിക്കുന്ന കാണിക്കവരുമാനത്തിൻ്റെ ഇരട്ടിയിലധികം തുകയാണ് ഇത്തവണ ലഭിച്ചത്.
5, 31, 89,890 രൂപയാണ് വരുമാനം ലഭിച്ചത്. തുലാമാസ പൂജാ കാലയളവിൽ 2.50 ലക്ഷം പേർ ദർശനം നടത്തി. 65 ദേവസ്വം ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെയും വൈകിട്ട് 5 മുതൽ രാത്രി ഒൻപത് വരെയും രണ്ട് ഷിഫ്റ്റുകളിലായി 6 ദിവസംകൊണ്ടാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തിയത്.