Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമെഡിക്കൽ കോളേജിൽ...

മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡന്റ്  നിയമനം

ആലപ്പുഴ : ആലപ്പുഴ ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡൻറ് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അനസ്തേഷ്യ യോളജി വിഭാഗത്തിൽ 7 അസിസ്റ്റൻറ് പ്രൊഫസർ,  ഓർത്തോപീഡിക്സ് വിഭാഗത്തില്‍ രണ്ടു അസിസ്റ്റൻറ് പ്രൊഫസർ, ഓർത്തോപീഡിക്സ് ഒരു സീനിയർ റസിഡൻറ് ,ത്വഗ്രോഗ വിഭാഗത്തിൽ ഏഴ് അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലേക്കാണ് കരാറടിസ്ഥാനത്തില്‍ നിയമനം.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി,മൂന്നുവർഷം  അധ്യാപന പരിചയം ,ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസില്‍ രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാനയോഗ്യത.

സീനിയർ റസിഡൻറ് ഒഴിവിലേക്ക് മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും ടി സി എം സി രജിസ്ട്രേഷനും ആവശ്യമാണ്. താല്പര്യമുള്ളവർ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിബിസിഎ സംസ്ഥാന സമ്മേളനം ഇന്ന്  തുടങ്ങും

തിരുവല്ല : സ്വകാര്യ കെട്ടിട നിർമ്മാണ മേഖലിലെ കരാറുകാരുടെ ഏക സംഘടനയായ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ശനിയാഴ്ച വൈകിട്ട് ആരംഭിക്കും. വൈകിട്ട് 5ന് കോട്ടയത്തുനിന്നും സംസ്ഥാന സെക്രട്ടറി...

തൃശൂർ, പാലക്കാട് ജില്ലകളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം

തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാട്ടും ചില സ്ഥലങ്ങളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശ്ശൂരിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്...
- Advertisment -

Most Popular

- Advertisement -