Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎ.സി കനാലിൽ പോള...

എ.സി കനാലിൽ പോള നീക്കം ചെയ്യൽ ആരംഭിച്ചു

ആലപ്പുഴ : വേമ്പനാട് കായൽ ശുചീകരണത്തിന്റെ ഭാഗമായി രാമങ്കരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസി കനാലിലെ പോള നീക്കം ചെയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ പോള വാരൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,16,000 രൂപ ചെലവിലാണ് പോള നീക്കംചെയ്യുന്നത്. ആദ്യഘട്ടത്തിൽ കനാലിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരിക്കും. നാലു ദിവസത്തിനുള്ളിൽ പോള മുഴുവനായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കും. വേമ്പനാട് കായൽ പുനരുജ്ജീവന, സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജലാശയങ്ങൾ മുൻപും ശുചീകരിച്ചിട്ടുണ്ട്. വിവിധ വാർഡുകളിലെ തോടുകൾ വൃത്തിയാക്കുന്നതിന് ആറരലക്ഷത്തോളം രൂപയുടെ പദ്ധതിയും ഉടൻ നടപ്പിലാക്കും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സജീവ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 23/05/2024 Karunya Plus KN 523

1st Prize Rs.8,000,000/- PT 549427 (THRISSUR) Consolation Prize Rs.8,000/- PN 549427 PO 549427 PP 549427 PR 549427 PS 549427 PU 549427 PV 549427 PW 549427 PX 549427...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട : ളാഹയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ളാഹ എസ്റ്റേറ്റിന് സമീപം വനഭൂമിയോട് ചേർന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്കാണ് ജഡം കണ്ടെത്തിയത്. വെടിയേറ്റ് ചരിഞ്ഞതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിനായി വനം വകുപ്പ്...
- Advertisment -

Most Popular

- Advertisement -