കൊച്ചി : പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി വൈകി തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് സൂചന. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു.