കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരണം .
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ജനനം.വിമോചനസമരം എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ടാണ് സിനിമയിൽ എത്തിയത്. ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റം നടത്തിയ നിരവധി ചിത്രങ്ങളുടെ ഗാനരചന നിർവഹിച്ചിട്ടുണ്ട്.