അമ്പലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ തകഴി ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം. ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ഗേറ്റ് അടയ്ക്കുന്നതോടെ ആലപ്പുഴയിൽ നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾതകഴി ക്ഷേത്രം ജംക്ഷനിലും സർവീസ് അവസാനിപ്പിക്കും.
മറ്റ് വാഹനങ്ങൾ പടഹാരം റോഡ്, കരുമാടി വഴി അമ്പലപ്പുഴയിലേക്കും തിരുവല്ലയിലേക്ക് പോകേണ്ട വാഹനങ്ങൾ പടഹാരം റോഡിലൂടെ തകഴി ജംഗ്ഷനിലെത്തി പോകണമെന്ന് അധികൃതർ അറിയിച്ചു