പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുറന്നു പ്രവര്‍ത്തിക്കും.
29 ശനിയാഴ്ച്ച മുതൽ ബിഎല്‍ഒ മാർ വീട്ടിലെത്തി ഫോം സ്വീകരിക്കുന്നതല്ല. ഈ സാഹചര്യത്തിൽ വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷൻ സെൻ്റർ ആയ വില്ലേജ് ഓഫിസുകളിൽ എത്തിച്ചു നൽകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ശനിയും ഞായറും ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും കലക്ടർ നിർദേശിച്ചു.






