ബെംഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്.ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അറിയിച്ചു