Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം ലഭിക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.

പദ്ധതിസ്ഥലം അംഗീകരിക്കൽ, പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകൾ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. വിമാനത്താവളത്തിനായി കെഎസ്ഐഡിസി ആണ് പദ്ധതി ശുപാർശ പി എം- ഗതിശക്തിക്ക് സമർപ്പിച്ചത്. ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും മാറ്റം ഉണ്ടാകും. 2570 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷാരോൺ വധക്കേസിൽ വിധി 17ന്

തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി പ്രസ്താവിക്കും.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി .കാമുകനായ ഷാരോൺ രാജിനെ  ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ...

മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

ഇടുക്കി :മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്.ബാറുടമകളുടെ സംഘടന നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -