Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃഷ്ണകുമാർ കെ. അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയത്‌ അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം, ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങൾക്കാണ്.

രാവിലെ 7.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. നട തുറക്കുമ്പോൾ എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ്  നടത്തുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് ഭാഗവത മഹാസത്രം: ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  പുറപ്പെട്ടു

ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  41-ാമത് വേദിയായിരുന്ന...

Kerala Lotteries Results : 15-10-2024 Sthree Sakthi SS-437

1st Prize Rs.7,500,000/- (75 Lakhs) SM 348922 (THRISSUR) Consolation Prize Rs.8,000/- SA 348922 SB 348922 SC 348922 SD 348922 SE 348922 SF 348922 SG 348922 SH 348922 SJ...
- Advertisment -

Most Popular

- Advertisement -