Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള :...

ശബരിമല സ്വര്‍ണക്കൊള്ള : കേരളത്തില്‍ സംഘം ലക്ഷ്യമിട്ടത് ആയിരം കോടിയുടെ ഇടപാട്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ കേരളത്തില്‍ സംഘം ലക്ഷ്യമിട്ടത് ആയിരം കോടിയുടെ ഇടപാട്. എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ ഡി മണിയെ പ്രാഥമികമായാണ് എസ്‌ഐടി ചോദ്യം ചെയ്തത്.

ഡി മണിക്ക് കേരളത്തില്‍ വേരുകളുണ്ടോ, ശബരിമലയുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്ന ഇടപാട് ഡി മണിയും സംഘവും നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ ശേഷം എസ്‌ഐടി മൊഴിയെടുത്ത വിദേശ വ്യവസായിയുടെ മൊഴിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഡി മണിയും കേരളത്തിലെ ഒരു ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുകയും ഇതിന് പകരമായി ഏകദേശം 500 കോടിയോളം രൂപ രാഷ്ട്രീയമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഉന്നതന് ഡി മണി കൈമാറുകയും ചെയ്തതായാണ് മൊഴിയില്‍ പറയുന്നത്.

സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. മൊഴിയില്‍ പറയുന്നത് പോലെ അത്തരത്തില്‍ വലിയൊരു ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.

ഡി മണിയും സംഘവും ശബരിമല മാത്രമായിരുന്നില്ല ലക്ഷ്യമിട്ടതെന്നും വിദേശ വ്യവസായിയുടെ മൊഴി വ്യക്തമാകുന്നു. കേരളത്തില്‍ ആയിരം കോടിയുടെ ഇടപാട് നടത്താനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്നതിന് 500 കോടിയാണ് സംഘം കൈമാറിയത്. ശേഷിക്കുന്ന 500 കോടി രൂപ തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കടത്താനാണ് നീക്കിവെച്ചിരുന്നത്. എന്നാല്‍ ഇത് നടന്നില്ലെന്നും വിദേശ വ്യവസായിയുടെ മൊഴിയില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : 100 ഭീകരരെ വധിച്ചു, പ്രകോപിപ്പിച്ചാൽ ഇനിയും തിരിച്ചടി : പ്രതിരോധ മന്ത്രി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്  .ഇന്ന് നടന്ന സർവകക്ഷി യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് സിങ് അറിയിച്ചു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ...

ചന്ദനപ്പള്ളി:  ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ ആരംഭിച്ചു. അങ്ങാടിക്കലുള്ള പുരാതന നായർ...
- Advertisment -

Most Popular

- Advertisement -