Monday, November 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുക്കുമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു.

അതേ സമയം ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്.  ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിനുശേഷം ആയിരിക്കും തുടർന്നുള്ള അറസ്റ്റുകളിലേക്ക് എസ് ഐ ടി നീങ്ങുക.

പത്മകുമാറിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയ രേഖകളിൽ തുടർ പരിശോധന നടക്കുകയാണ്. ഭൂമി വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ കൈമാറി

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ്...

മുണ്ടക്കൈ – ചൂരൽമല ; മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -