Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വര്‍ണക്കൊള്ള കേസ്:...

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണ്. പിന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുന്‍ എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ശബരിമലയില്‍ പല ആവശ്യങ്ങള്‍ക്കായി താന്‍ 1.40 കോടി രൂപയോളം ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എസ്‌ഐടി കോടതിയില്‍ എതിര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ ഹോം വോട്ടിംഗിന് തുടക്കമായി

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗ്  ആരംഭിച്ചു. ജില്ലയിൽ 111 ടീമുകളെയാണ്  തിങ്കളാഴ്ച ഹോം വോട്ടിംഗിനായി നിയോഗിച്ചിരുന്നത്. രാവിലെ എട്ട് മണി മുതൽ ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും. വോട്ടിന്റെ...

ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു

കോഴഞ്ചേരി : കോഴഞ്ചേരി  ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ്...
- Advertisment -

Most Popular

- Advertisement -