Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല-മകരവിളക്ക്...

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: നിലയ്ക്കൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

പത്തനംതിട്ട: ശബരിമല  മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടനകാലം സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനും ക്രമസമാധാനവും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കുന്നതിനുമായി നിലയ്ക്കലിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് സ്റ്റേഷന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, പത്തനംതിട്ട ഡി വൈ എസ് പി നിഷാദ് മോൻ , പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി മുഹമ്മദ് റിയാസ് എന്നിവർ സന്നിഹിതരായി. സബ് ഇൻസ്പെക്ടർ മിഥുൻ അശോക് ആണ് സ്റ്റേഷൻ ഹൗസ് ഓഫീസർ.

ശബരിമലയുടെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കൽ തീർത്ഥാടന സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. പമ്പയിലേക്കും സന്നിധാനത്തേക്കും പോകുന്ന തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഇവിടെ തിരക്ക് നിയന്ത്രിക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും പോലീസിന്റെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്.

തീർത്ഥാടകരുടെ വരവും മടക്കവും ക്രമീകരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, പാർക്കിംഗ് ക്രമീകരണങ്ങൾ നിരീക്ഷിക്കുക, തിരക്കുമൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുക തുടങ്ങിയ ചുമതലകളിൽ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ നിർണായക പങ്കുവഹിക്കും.

തീർത്ഥാടകർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനൊപ്പം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ജാഗ്രത പുലർത്തുകയും സംശയാസ്പദമായ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്.

തീർത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർത്ഥാടനത്തിനും പോലീസ് ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് നിർദേശിച്ചു.

തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും ഗതാഗത നിയന്ത്രണത്തിലും പാർക്കിംഗ് ക്രമീകരണങ്ങളിലും കൃത്യമായ ഏകോപനം ഉറപ്പാക്കുകയും വേണം. നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരവും പ്രധാന കേന്ദ്രങ്ങളും മുഴുവൻ ശക്തമായ സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിജെപി പ്രതിഷേധം : ഡൽഹിയിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി : ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സംഘർഷാവസ്ഥ .പാർട്ടിയുടെ പ്രതിഷേധ മാർച്ച് ജന്തർമന്തറിൽ വെച്ചുതന്നെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്‌ഥയായി. തുടർന്ന് പോലീസ് ലാത്തി...

ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ .സ്റ്റേറ്റ് പെൻഷനേഴ്സ്...
- Advertisment -

Most Popular

- Advertisement -