കോട്ടയം : എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല .പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ക്രാഷ് ബാരിയരിൽ ഇടിച്ചു നിന്ന ബസ് താഴ്ച്ചയിലേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






