Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും

തിരുവനന്തപുരം : ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ dhssabarimala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ മുന്നറിയിപ്പ്: ജാഗ്രത വേണം- ജില്ലാ കലക്ടർ

പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ  വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ. നാളെയും 9,  11...

Kerala Lottery Results : 06-10-2024 Akshaya AK-671

1st Prize Rs.7,000,000/- AH 485746 (IDUKKI) Consolation Prize Rs.8,000/- AA 485746 AB 485746 AC 485746 AD 485746 AE 485746 AF 485746 AG 485746 AJ 485746 AK 485746...
- Advertisment -

Most Popular

- Advertisement -