Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : സത്രത്തിലേക്ക് അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കി കെ എസ് ആർ ടി സി ചെയിൻ സർവീസ്

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുകയാണ്  കെ എസ് ആർ ടി സി ചെയിൻ സർവീസ്. കോട്ടയം-കുമളി ദേശീയപാതയിൽ (NH 183) സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻൻ്റിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

​പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.30-ന് കുമളി ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകുന്നേരം 6 മണിക്കാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം.

​സത്രത്തിൽ നിന്ന് പുൽമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പ് ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ റൂട്ടിൽ സ്വകാര്യ ജീപ്പുകൾ ഒരാൾക്ക് 100 രൂപയോ, ഒരു ട്രിപ്പിന് 1000 രൂപയോ ഈടാക്കുമ്പോൾ, 33 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സി യാത്ര സാധ്യമാക്കുന്നത്. ഇത് സാധാരണക്കാരായ അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു.79 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു. കളിക്കാരനായി...

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം...
- Advertisment -

Most Popular

- Advertisement -