Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കാര്‍ത്തിക പ്രഭയില്‍...

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു.സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ

തിരുവനന്തപുരം : ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്.  പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് ഗേറ്റുകളെല്ലാം പൊലീസ് അടച്ചുപൂട്ടി. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി...

Kerala Lottery Result : 16/05/2024 Karunya Plus KN 522

1st Prize Rs.8,000,000/- PG 450101 (PATTAMBI) Consolation Prize Rs.8,000/- PA 450101 PB 450101 PC 450101 PD 450101 PE 450101 PF 450101 PH 450101 PJ 450101 PK 450101...
- Advertisment -

Most Popular

- Advertisement -