തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി ചോദ്യം ചെയ്യുന്നു. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ് .അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു . ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്.