Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ അടയ്ക്കും

ശബരിമല : ശബരിമല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി. നാളെ നട അടയ്ക്കും. വൈകിട്ട് ആറിനുശേഷം പമ്പയിലെത്തുന്നവരെ സന്നിധാനത്തേക്കു കടത്തിവിടില്ല. പന്തളം രാജ പ്രതിനിധി പുണർതംനാൾ നാരായണ വർമയുടെ സാന്നിധ്യത്തിലാണ് രാത്രി ഗുരുതി നടക്കുന്നത്.

നാളെ രാജപ്രതിനിധിക്കു മാത്രമാണ് ദർശനം. പുലർച്ചെ 5.30 ന് രാജപ്രതിനിധി ദർശനത്തിനെത്തും. അതിനു മുൻപ് തിരുവാഭരണവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങും.

രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടർന്നു ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റവും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂഴിയാർ മൂന്നു ഷട്ടറുകളും തുറന്നു: ജാഗ്രത പാലിക്കണം

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40...

നിക്ഷേപ സമാഹരണ യജ്ഞവും  ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും

തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി....
- Advertisment -

Most Popular

- Advertisement -