ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച് എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും.
വിഷുദിവസമായ 15-ന് രാവിലെ നാലിന് തുറക്കും. വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങാനാകും. നട തുറന്ന ശേഷം ആദ്യം ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. വിഷു ഉത്സവ ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്. 18-ന് രാത്രി 10-ന് നട അടയ്ക്കും.
ദർശനത്തിന് www.sabarimalaonline.org എന്ന് വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്.






