Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവിഷു പൂജകൾക്കായി...

വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട 10 ന് തുറക്കും

ശബരിമല: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറക്കും. ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. 10ന് വൈകിട്ട് 5 മണിക്ക് മേൽശാന്തി പി.എൻ. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കും.13 ന് രാത്രി അത്താഴ പൂജ കഴിഞ്ഞ് വിഷുക്കണി ഒരുക്കിയ ശേഷമാണ് ശ്രീകോവിൽ അടയ്ക്കുന്നത്. 14 ാം തീയതി പുലർച്ചെ 4 മുതൽ രാവിലെ 7 വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും.

14 ന് പുലർച്ചെ 4 ന് നട തുറന്നതിന് ശേഷം ശ്രീകോവിലിൽ ദീപങ്ങൾ തെളിക്കും. തുടർന്ന്  അയ്യപ്പ സ്വാമിയ്ക്ക് കണി കാണുന്നതിന് അവസരം ഉണ്ടാകും . ശേഷം ഭക്തർക്ക് കണി കാണുന്നതിന് അവസരം ലഭിക്കും . തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈ നീട്ടം നൽകും.

11 – 18 വരെ രാവിലെ നെയ്യഭിഷേകത്തിനുള്ള സൗകര്യവും ഉണ്ട്. വിഷു പുജകൾക്ക് ശേഷം 18 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 05/06/2024 Fifty Fifty FF 97

1st Prize Rs.1,00,00,000/- FF 472138 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 472138 FB 472138 FC 472138 FD 472138 FE 472138 FG 472138 FH 472138 FJ 472138 FK 472138...

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ്...
- Advertisment -

Most Popular

- Advertisement -