Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : ആകെ വരുമാനം 332,77,05132 രൂപ

ശബരിമല : ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332,77,05132 രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്. 
കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്. 
ശബരിമലയിൽ ശനിയാഴ്ച ഉച്ചവരെ 30,56,871 പേർ ദർശനം നടത്തി. വെളളിയാഴ്ച 37,521 പേരും, മണ്ഡലപൂജ ദിവസമായ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരുമാണ് എത്തിയത്. കഴിഞ്ഞസീസണിൽ മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേരാണ് എത്തിയത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക്...

ഇടവേളയ്ക്ക് ശേഷം ജി സുധാകരൻ പാർട്ടി വേദിയിലേക്ക്

ആലപ്പുഴ:  മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടിയുടെ പോഷക സംഘടനയായ...
- Advertisment -

Most Popular

- Advertisement -