ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കും.രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര.