Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsസര്‍ഗോത്സവം അരങ്ങ്...

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച  സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക്...

ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി...
- Advertisment -

Most Popular

- Advertisement -