Thursday, December 19, 2024
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ സർവ്വെശ്വര്യ...

ചക്കുളത്തുകാവിൽ സർവ്വെശ്വര്യ സ്വസ്തിയഞ്ജം സമാപിച്ചു: നാരീപൂജ നാളെ

ചക്കുളത്തുകാവ്:ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന സർവ്വെശ്വര്യ സ്വസ്തിയഞ്ജം  ഇന്ന്  സമാപിച്ചു. തുടർന്ന് ഗോപൂജയും നടന്നു. പ്രസിദ്ധമായ നാരീപൂജ നാളെ നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ ആദരിക്കപ്പെടുന്നോ അവിടെ ലക്ഷ്മി കടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജാതി-മത പ്രായവ്യത്യാസമില്ലാതെ ചടങ്ങിൽ പങ്കെടുക്കാൻ നിരവിധി ഭക്തരാണ് സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും ആണ്ടുതോറും ക്ഷേത്രത്തിൽ എത്തുന്നത്.
   
പ്രസിദ്ധമായ ഈ ചടങ്ങ് നാളെ രാവിലെ 9 ന് ക്ഷേത്ര സന്നിധിയിൽ നടക്കും. ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജയിൽ വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി മുഖ്യ കാര്യദർശി  രാധാക്യഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
    
നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജനപ്രതിനിധികൾ, സാമുദായിക- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. മീഡിയ കോഡിനേറ്റർ  അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ്  എന്നിവർ ചടങ്ങിന് നേത്യത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ യാത്രക്കാരിയുടെ താടിയെല്ലിന് പരിക്ക്

തിരുവനന്തപുരം : സ്വകാര്യ ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്.പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്.താടിയെല്ലിന് പരിക്കേറ്റ ഷൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മരുതുമൂട് ജം​ഗ്ഷനിൽ...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ചുമാസം ഗർഭിണി

അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. അടൂർ സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച 17-കാരി ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -