Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationസ്കൂളുകളിൽ രണ്ടാം...

സ്കൂളുകളിൽ രണ്ടാം ഘട്ട പുസ്തകങ്ങൾ ഒക്‌ടോബർ മുതൽ പഠിപ്പിച്ചു തുടങ്ങും

തിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാം ഘട്ട പാഠപുസ്തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ്‌ ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ 10വരെ ക്ലാസുകളിലായി വിതരണം ചെയ്യുന്നത്.

ആദ്യഘട്ടം പുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുന്നതിന് വളരെ മുന്നേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു.കാക്കനാട്‌ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. ജില്ലാ ഡിപ്പോകളിൽനിന്ന്‌ കുടുംബശ്രീ പ്രവർത്തകർ പുസ്‌കങ്ങൾ തരംതിരിച്ച്‌ ഉപജില്ലാ സൊസൈറ്റികളിൽ എത്തിക്കും.

സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾ സൊസൈറ്റികളിൽനിന്നാണ്‌ പുസ്‌തകം ശേഖരിക്കുന്നത്‌. 2,‍4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഈ വർഷം പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. പത്താം ക്ലാസിലെ രണ്ടാം വോള്യം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഈ പ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ തുടക്കമാകും

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 26-ന് തുടങ്ങും. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. 26-ന് വൈകീട്ട് ഏഴിന് മേൽശാന്തി ഈശ്വരൻ നമ്പൂതിരി ദീപ പ്രതിഷ്ഠ നടത്തും. 27-ന് രാവിലെ 7.30-ന് പാരായണം...

മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

റാന്നി :  ശക്തമായ മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. പഴവങ്ങാടി മക്കപ്പുഴ കുപ്പയ്ക്കൽ വീട്ടിൽ കെ.പി.മത്തായിയുടെ വീടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ  നാശനഷ്ടമുണ്ടായത്....
- Advertisment -

Most Popular

- Advertisement -