Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസുരക്ഷ പദ്ധതി...

സുരക്ഷ പദ്ധതി : ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

ആലപ്പുഴ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി.

രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും പരാതിയെ തുടർന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നടത്തിയ പരിശോധനയെത്തുടർന്നാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രണ്ട് കാമറയും ഫയർ സ്റ്റേഷൻ, റെസിഡൻസ് ഏരിയ, മാതാ ജെട്ടി, കെഎസ്ആർടിസി വർക്ക്‌ ഷോപ്പിനു സമീപം, ജോസ് ആലൂക്കാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒന്ന് വീതം കാമറകളുമാണ് സ്ഥാപിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ...

തിരുവല്ലയിൽ മൾട്ടിലെവൽ പാർക്കിങ്ങിനായി ഫണ്ട് അനുവദിക്കും – മാത്യു ടി. തോമസ്

തിരുവല്ല : നഗരസഭ സ്ഥലം അനുവദിച്ച് തരികയാണെങ്കിൽ പട്ടണത്തിനുള്ളിൽ മൾട്ടി ലെവൽ പാർക്കിങ്ങ് സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കുമെന്നും അതിലൂടെ പട്ടണത്തിലെ വാഹന പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കുമെന്നും മാത്യു ടി. തോമസ് എം.എൽ.എ....
- Advertisment -

Most Popular

- Advertisement -