പത്തനംതിട്ട: സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡി എച്ച് ക്യൂ സഭാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ഡി സി പി എച്ച് ക്യൂവിലെ എസ് ഐ എൻ പ്രസാദ്, ഡി എച്ച് ക്യൂവിലെ എസ് സി പി ഓ സുന്നജൻ എന്നിവരാണ് ഈ മാസം 31 ന് പോലീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ കെപിഎ ജില്ലാ പ്രസിഡണ്ട് വി പ്രദീപ് അധ്യക്ഷനായി. വിരമിക്കുന്ന ഇരുവർക്കും ജില്ലാ പോലീസ് മേധാവി ഉപഹാര സമർപ്പണവും നടത്തി.
കെ പി ഓ എ ജില്ലാ സെക്രട്ടറി കെ ബി അജി, അഡീഷണൽ എസ്പി ആർ ബിനു, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരൻ, ഡി എച്ച് ക്യു എസ് ഐ ഹരികുമാർ, കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗം എൻ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.