Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദം :...

ന്യൂനമർദം : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത.

ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25 മുതൽ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (25) മുതൽ 27വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് .ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ ‘വണ്ടർ ബീറ്റ്സ് ‘ ഉത്ഘാടനം 26ന് ; ലോഗോ പ്രകാശനം 12ന്

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ 'വണ്ടർ ബീറ്റ്സ് ' ഉത്ഘാടന ചടങ്ങ് 26ന് 9...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : കായംകുളം റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്തുള്ള മേല്‍പാലത്തിന്റെ താഴെയുള്ള തൈയില്‍-പെരിങ്ങാല റോഡില്‍  അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂലൈ 27) മുതല്‍ ഓഗസ്റ്റ് രണ്ട്...
- Advertisment -

Most Popular

- Advertisement -