Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക്  നേരേ...

പെൺകുട്ടിക്ക്  നേരേ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തിരുവല്ല: പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 25 നും 26 നുമിടയിൽ പലതവണ പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറുകയും, സംസാരിക്കുകയും  ഒടുവിൽ വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശ്രദ്ധക്ഷണിച്ചശേഷം, വസ്ത്രം ഉയർത്തിക്കാട്ടുകയായിരുന്നുന്നെന്ന് പൊലീസ് പറഞ്ഞു.

ചൈൽഡ്ലൈനിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പിങ്ക് പോലീസിലെ എസ് സി പി ഓ ജയ വ്യാഴാഴ്ച്ച കുട്ടിയുടെ  വീട്ടിലെത്തി ബന്ധുവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന് തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിപ്പാറയിലെ വീടിനു സമീപത്തുനിന്നും രാത്രി 11.30 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മുമ്പ് പലപ്രാവശ്യം പ്രതിയുടെ ഭാഗത്തുനിന്നും ലൈംഗികച്ചുവയോടെയുള്ള സംസാരവും പ്രതികരണവും കുട്ടിക്കുനേരെ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വെളിവായി.

തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 16-09-2025 Sthree Sakthi SS-485

1st Prize Rs.1,00,00,000/- SO 128727 (PATTAMBI) Consolation Prize Rs.5,000/- SN 128727 SP 128727 SR 128727 SS 128727 ST 128727 SU 128727 SV 128727 SW 128727 SX 128727...

പാലക്കാട്ട് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പാലക്കാട് : പാലക്കാട്ട് കുഴൽമന്ദത്തു രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചതിനു പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പന്നികളെ വെടിവച്ച് കൊന്നത്. പതിവായി കാട്ടുപന്നി ആക്രമണം...
- Advertisment -

Most Popular

- Advertisement -