Wednesday, April 9, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryമൂക്കന്നൂർ മഹാദേവ...

മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 24 മുതൽ

കോഴഞ്ചേരി : മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഈ മാസം 24 ,25 ,26 തീയതികളിൽ നടക്കും.

24-ന് രാവിലെ 5 .30 ന് ഗണപതി ഹോമം, രാത്രി 7-ന് നൃത്തനൃത്ത്യങ്ങൾ ,8-ന് മൂക്കന്നൂർ ശിവപാർവ്വതി തിരുവാതിര സംഘം, സർഗ തിരുവാതിര സംഘം എന്നിവരുടെ തിരുവാതിരകളി. 25-ന് രാവിലെ 6 .30 ന് ശിവാനന്ദ ലഹരി, 9 .30 ന് അൻപൊലി, പറ വഴിപാട് സമർപ്പണം, രാത്രി 7 ന് നൃത്ത നൃത്യങ്ങൾ ,8 .30-ന് കടമ്മനിട്ട ശ്രീലക്ഷ്മി നാരായണ തിരുവാതിര സംഘം, കാട്ടൂർ പാർഥ സാരഥി തിരുവാതിര സംഘം എന്നിവരുടെ  തിരുവാതിരകളി.

ശിവരാത്രി ദിനമായ 26-ന് രാവിലെ 5 .30-ന് അഷ്ട ദ്രവ്യ ഗണപതിഹോമം ,6 ന് ശിവ സഹസ്ര നാമജപം, 7 ന് നടക്കുന്ന നവകം പൂജയ്ക്ക് തന്ത്രി കണ്ഠരര് രാജിവര് മുഖ്യകാർമ്മികത്വം നൽകും. 9 .30-ന് മൂക്കന്നൂർ കാണിക്ക മണ്ഡപം ജംഗ്ഷനിൽ നിന്ന് എതിരേൽപ്പ്, 9 .30-ന് പ്രസാദ വിതരണം, തുടർന്ന് അൻപൊലി പറ വഴിപാട് സ്വീകരണം, ഉച്ചയ്ക്ക് 12-ന് അന്നദാനം എന്നിവ ഉണ്ടാകും

2.30-ന് മൂക്കന്നൂർ മഹാദേവ നാരായണീയ സമിതിയുടെ നാരായണീയ പാരായണം, വൈകിട്ട് 6 .30-ന് ശിവപുരാണ പാരായണം ,രാത്രി 7 ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് എതിരേൽപ്പ് ,9 ന് മൂക്കന്നൂർ കാണിക്ക മണ്ഡപം ജംഗ്ഷനിൽ താലപ്പൊലി സ്വീകരണം, 10-ന് ദീപാരാധന, 10 .30 ന് കാഞ്ഞിറ്റുകര യുവധാര കലാകൂട്ടായ്മയുടെ കൈ കൊട്ടിക്കളി, 11 .30 ന് നടക്കുന്ന ശിവരാത്രി പൂജയ്ക്ക് നാരായണമംഗലം ശ്രീഹരി നാരായണരു മുഖ്യകാർമ്മികത്വം നൽകും. തുടർന്ന് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള,  3-ന്  വിളക്കിനെഴുന്നള്ളത്ത് എന്നിവയോടെ  ഉത്സവം സമാപിക്കുമെന്ന്  മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് എ പി വിജയകുമാർ, സെക്രട്ടറി രമേശ് ചന്ദ്രൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴഞ്ചേരി: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. ഇലന്തൂർ ചൂരത്തലയ്ക്കൽ ജോസ് ചാക്കോയുടെ മകൻ സജു ജോസഫ് (27) ആണ് മരിച്ചത്. ഇലന്തൂർ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്. ധനകാര്യ സ്ഥാപനത്തിന്റെ...

വിശാൽ കൊലക്കേസ് : ക്യാമ്പസ് ഫ്രണ്ട്കാർ കുത്തിയതായി വിശാൽ പറഞ്ഞുവെന്ന് സാക്ഷി

മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ  കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ...
- Advertisment -

Most Popular

- Advertisement -