മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ.മലപ്പുറം വലിയാട് സ്വദേശി അബുതാഹിറാണ് പിടിയിലായത്.കോട്ടയ്ക്കലിൽ ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു
കോട്ടക്കൽ സ്വദേശിനിയുമായുള്ള അബുതാഹിറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു.എന്നാൽ പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണം യുവതി വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു .യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ അബുതാഹിറിനെ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു