Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിയുടെ ആക്രമണത്തിൽ...

പ്രതിയുടെ ആക്രമണത്തിൽ എസ് ഐയ്ക്ക് പരുക്ക്.

റാന്നി: പീഡനക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്ഐയ്ക്ക് പരുക്ക്. റാന്നി പൊലീസ് സ്റ്റേഷൻ എസ് ഐ മനുവിന് ആണ് പരുക്കേറ്റത്. വടശേരിക്കരയ്ക്കും മാടമണിനും മധ്യേയുള്ള കള്ള് ഷാപ്പിൽ ഇന്ന് വൈകിട്ട് ആണ് സംഭവം നടന്നത്. അടിച്ചിപ്പുഴ സ്വദേശി അഭിലാഷ് ആണ് എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.

പൊലീസിനെ കണ്ട് ഓടിയ പ്രതി പിടികൂടുന്നതിനിടെ എസ് ഐ യെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. എസ് ഐയുടെ കൈവിരലിന് പൊട്ടലുണ്ട്. പൊലീസിനെ ആക്രമിച്ചതിന് കേസ് എടുത്തതായി റാന്നി പൊലീസ് അറിയിച്ചു. അഭിലാഷിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടാൻ എത്തിയതായിരുന്നു പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി: ഡോക്കിന്റെ ഉദ്ഘാടനം 27 ന്

തിരുവല്ല:  നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി. ഡോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 27 ന് നിരണം ചുണ്ടൻ ജംഗ്ഷൻ (തേവേരിൽ ) ഡോക്ക് യാഡിൽ  ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. കെ.ജി.എ ഗ്രൂപ്പ്...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്‍മഹത്യ : റാ​ഗിങ് നടന്നതായി തെളിവുകളില്ലെന്ന് സ്കൂൾ അധികൃതർ

കൊച്ചി : ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്കൂൾ .ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ല. സ്കൂളിൽ റാഗിംഗ് നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും...
- Advertisment -

Most Popular

- Advertisement -