Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐആര്‍ :...

എസ്‌ഐആര്‍ : കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30  വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഡ്വ:സതീഷ് ചാത്തങ്കരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവല്ല : കോൺഗ്രസ് നേതാവും പത്തനംതിട്ട ഡി.സിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ:സതീഷ് ചാത്തങ്കേരിയുടെ അകാല വേർപാടിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മികച്ച അഭിഭാഷകനും കഴിവുറ്റ പൊതു പ്രവർത്തകനുമായ സതീഷ് ചാത്തങ്കരിയുടെ വേർപാടിൽ കുടുംബത്തിൻ്റെയും പാർട്ടി...

കെ എസ് ആർ ടി സി  ബസ്സും കാറും  കൂട്ടിയിടിച്ച് മൂന്ന് മരണം: ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വി കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -