Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsതന്ത്രിയുടെ  പണമിടപാടുകളിൽ ...

തന്ത്രിയുടെ  പണമിടപാടുകളിൽ  കൂടുതൽ അന്വേഷണവുമായി എസ്ഐ ടി: തിരുവല്ലയിലെ സ്വകാര്യ ബാങ്ക് തകർന്നിട്ടും പരാതിയില്ല

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ കർശന അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടി നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തിൽ പരാതി നൽകിയിട്ടില്ല.

തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചത്. ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം ആരംഭിച്ചത്.

തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണം : ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ റിപ്പോർട്ട്. ഐ‌എസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) പ്രാബല്യത്തിൽ വന്നു.സ്വതന്ത്ര ഇന്ത്യയിൽ യു സി സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച്...
- Advertisment -

Most Popular

- Advertisement -