ശിവഗിരി: 92 -മത് ശിവഗിരി തീർത്ഥാടത്തിന് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 7.30 ന് ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 10 ന് മന്ത്രി എം ബി രാജേഷ് തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ ഔദ്യോഗിക പദയാത്ര ഇന്ന് വൈകിട്ട് ശിവഗിരിയിൽ സംഗമിക്കും. വിവിധ പദയാത്രകളിലായി ആയിരങ്ങൾ പങ്കെടുക്കും.
നിർമാണം പൂർത്തിയാക്കിയ തീർത്ഥാടനപ്പന്തലിലാണ് ഇത്തവണ പരിപാടികൾ നടക്കുന്നത്. 10000 പേർക്ക് ഒരേ സമയം ഇരിക്കാവുന രീതിയിലാണ് പ്രധാന വേദി സജ്ജമാക്കിയത്. തീർത്ഥാടകൾക്ക് ഭക്ഷണം നൽകുന്നതിനും സൗകേര്യം ഒരുക്കിയിട്ടുണ്ട്. ശിവഗിരിയും പരിസരവും വീഥികളും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചു.