Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKasargodമഞ്ചേശ്വരത്ത് മകൻ...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

കാസർകോട് : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു.വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്.കെട്ടിട നിർമ്മാണ തൊഴിലാളിണ് മെൽവിൻ.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഉറങ്ങിക്കിടന്ന ​ഹിൽഡയുടെ ദേഹത്ത് മകൻ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇവരുടെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തി.ഗുരുതര പരുക്കുകളോടെ ലോലിറ്റ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതി മെൽവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന്...

തിരുവനന്തപുരത്തു നിന്നും കാണാതായ 13 വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : കഴക്കൂട്ടത്തു നിന്ന് കാണാതായ അസംസ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ തുടരുന്നു.ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസും ആര്‍.പി.എഫും തിരച്ചില്‍ നടത്തുകയാണ്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ...
- Advertisment -

Most Popular

- Advertisement -