തിരുവനന്തപുരം : ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ മന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാർ , വൈസ് ചാൻസലർമാർ , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.






