തിരുവല്ല : ബധിരരും മൂകരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവല്ല സിഎസ്ഐ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് റോട്ടറി ക്ലബ്ബ് ഓഫ് പായിപ്പാട് സ്പോർട്സ് ഉപകരണങ്ങൾ നൽകി. ഗോൾ പോസ്റ്റ്, നെറ്റ് ,ഫുട്ബാൾ, ജേഴ്സി എന്നിവയെക്കൂടാതെ സ്പോർട്സ് ഡേയിൽ വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നൽകുവാനുള്ള മെഡലുകളും സ്കൂൾ ഭാരവാഹികളെ ഏൽപ്പിച്ചു. ഇത് കൂടാതെ സ്കൂളിലെ പച്ചക്കറിത്തോട്ടം വിപുലീകരിക്കുന്നത്തിൻ്റെ ഭാഗമായി റോട്ടറിയുടെ ഭൂമിക പ്രോജക്ടിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും അന്താരാഷ്ട്ര വോളീബോൾ താരവും ആയ അരുൺ MI മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ zone 33 AG Rtn. വി വർഗീസ് ഇടയാടിയിൽ പതാക ഉയർത്തി ഉൽഘാടനം നിർവ്വഹിച്ചു. മീറ്റിംഗിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് RC പായിപ്പാട് പ്രസിഡൻ്റ് Rtn. ഹബീബ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്യുകയും സെക്രട്ടറി Rtn. ഷിജിൻ കെ രാജ് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. സ്കൂൾ PTA പ്രസിഡൻ്റ് അനീഷ് D അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ റീന വർഗീസ് , ഹെഡ്മിസ്ട്രസ് ലീന ചെറിയാൻ ,Rtn Rev പ്രസാദ് വി കുഴിയത്ത്, Rtn അനീഷ് മോഹൻ Rtn വിശാൽ Rtn മുഹമ്മദലിസാഹിബ് എന്നിവർ സംസാരിച്ചു.