പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍ 10.00 വരെ. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവില്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവര്‍ 1000 രൂപ, ഫീസാനുകൂല്യം ഇല്ലാത്തവര്‍ 4105 രൂപയും യു.പി.ഐ വഴി അടയ്ക്കണം. സംവരണ സീറ്റുകളില്‍ ആളെത്തിയില്ലങ്കില്‍ അവ പൊതുവിഭാഗത്തിലേക്ക് മാറ്റും. പി.ടി.എ ഫണ്ട് പണമായി നല്‍കാം. ഫോണ്‍ : 0469 2650228. വെബ്‌സൈറ്റ് : www.polyadmission.org
