തിരുവല്ല : ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ അറുപതാമത് ശ്രീഗോശാലകൃഷ്ണ ജലോത്സവം 2024 സെപ്റ്റംബർ -20 ന് പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടക്കും. ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽന്റെ അദ്ധ്യക്ഷതയിൽ പാണ്ടനാട് ആലേലിൽ കൂടിയ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാനായി പാണ്ടനാട് ലക്ഷ്മി വിലാസത്തിൽ വി. വിമൽകുമാറിനേയും ജനറൽ കൺവീനറായി മഴുക്കീർ ആനക്കുഴിയിൽ വി ആർ മുരളീധരൻ പിള്ളയേയും തിരഞ്ഞെടുത്തു .
വൈസ് ചെയർമാൻ – ശശികുമാർ. N,ഫിനാൻസ് – K. K ജയരാമൻ, പബ്ലിസിറ്റി – അനിൽ S ആര്യാസദനം,റേസ് കമ്മറ്റി – സതീഷ് ബാബു, ഘോഷയാത്ര – സന്തോഷ് മാലിയിൽ, സ്റ്റേജ് & ഡെക്കറേഷൻ – അജിത് കുമാർ എന്നിവരടങ്ങുന്ന വിവിധ സബ് കമ്മിറ്റിയും തെരഞ്ഞെടുത്തു.ആഗസ്റ്റ് -11 ഞായറാഴ്ച 3.00 മണിയ്ക്ക് പൊതുയോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ, ട്രഷറാർ K. K ജയരാമൻ, തിരുവൻവണ്ടൂർ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലിയിൽ എന്നിവരും വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.