Friday, November 28, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം :  പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി.

ക്ഷേത്രം ഉത്സവ ജീവനക്കാരനായ കൃഷ്ണകുമാർ ബി, ജയിൽ ജോയിന്റ് സൂപ്രണ്ട് ബിജു കുമാർ, എ.പി.ഓ സൂരജ്, എ.പി.ഓ അനന്തു, ബിനീഷ് ഇൻസ്ട്രക്ടർമാരായ ജോസ് വർഗീസ്, ജയേഷ്, രതീഷ്, കിഷോർ,ബാലകൃഷ്ണൻ, റീഷ്കുമാർ, മനോജ്. പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ
നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും  പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും.

2ന് രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിന് തുടക്കമാകും. ഏപ്രിൽ 9ന് നടക്കുന്ന വലിയ കാണിക്കയ്ക്കും, 10ന്  നടക്കുന്ന പള്ളിവേട്ടയ്ക്കും ശേഷം ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി  പൈങ്കുനി ഉൽസവം സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി. ജില്ലാ ഡാന്‍സാഫ് ടീമും ചങ്ങനാശ്ശേരി...

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ തീരത്തേക്ക്: ജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും...
- Advertisment -

Most Popular

- Advertisement -