Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalഎസ്എസ്എല്‍വി-ഡി3 വിക്ഷേപണം...

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08 നെയും വഹിച്ചുകൊണ്ട് എസ്എസ്എല്‍വി-ഡി3 വിക്ഷേപണം നടന്നത് .

ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ആവശ്യമായ വിവരങ്ങൾ ഇഒഎസ്-08 ൽ നിന്നും ലഭിക്കും.ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇ.ഒ.എസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുള്ളത്.

ഇസ്രൊയുടെ എറ്റവും ചെറിയ വാണിജ്യ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി.യുടെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് എസ്.എസ്.എൽ.വി.യുടെ പ്രത്യേകത. വിക്ഷേപണ വിജയത്തോടെ എസ്എസ്എൽവി വികസനം പൂർത്തിയായതായി ഇസ്രൊ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോദ്യ പേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിലെ 2 അധ്യാപകർ കസ്റ്റഡിയിൽ

കോഴിക്കോട് : ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ.അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത് .എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പത്താം...

അതിതീവ്ര ന്യുന മർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കോട്ടയം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും...
- Advertisment -

Most Popular

- Advertisement -