തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലി മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാത്യൂ ടി തോമസ് എം. എൽ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സരോഷ് പി എബ്രഹാം, ചെയർമാൻ ഏലിയാസ് തോമസ്, സ്കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ്, മുനിസിപ്പൽ കൗൺസിലർ പൂജ ജയൻ, പി.ടി.എ പ്രതിനിധി അഡ്വ.സി.രാജേഷ്കുമാർ, ജനറൽ കോർഡിനേറ്റർ മോജി സഖറിയ എന്നിവർ പ്രസംഗിച്ചു.
കലാപരിപാടികൾ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഡി.വൈ.എസ്.പി അഷാദ് എസ് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. സെന്റ് മേരീസ് സ്കൂളിന്റെ സഹോദര സ്ഥാപനങ്ങളിലെ (തിരുവനന്തപുരം, കൊല്ലം,കായംകുളം,പത്തനാപുരം) വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.